
PM Modi inaugurates seven new indegenious Defence firms | KeralaKaumudi
Published at : October 22, 2021
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. പ്രതിരോധ രംഗത്തെ അത്യാധുനികമായ ആയുധങ്ങളും വാഹനങ്ങളും നിര്‍മ്മിക്കാന്‍ ഏഴ് പ്രതിരോധ കമ്പനികള്‍ മോദി നവീന ഭാരത്തിന് സമര്‍പ്പിച്ചത് ഈ ഉറപ്പിലേക്കുള്ള ആദ്യ പടിയാണ്. ആത്മനിര്‍ഭര ഭാരതത്തിന്റെ പാതയില്‍ ആയുധങ്ങളുടെ ഉപഭോക്താക്കളായ ഇന്ത്യ നിര്‍മ്മാതാക്കളാവുകയാണ്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ഇന്ത്യ മാറുന്ന കാലം വിദൂരമല്ല. മൂന്ന് സൈനിക വിഭാഗങ്ങളുടെയും പ്രതിരോധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് പ്രതിരോധ കമ്പനികള്‍ ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന് പുറമേ ലോകരാജ്യങ്ങള്‍ക്ക് മികച്ച ആയുധങ്ങളും യുദ്ധസാമഗ്രികള്‍ നല്‍കുകയും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമാണ്. സ്വയംപര്യാപ്ത ഭാരതത്തിനായുള്ള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച ഈ പ്രതിരോധ കമ്പനികള്‍. മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ്, ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ്, അഡ്വാന്‍സ്ഡ് വെപണ്‍സ് ആന്റ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫര്‍ട്സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓ്ര്രപല്‍ ലിമിറ്റഡ്, ഗ്ലൈഡേര്‍സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ പുതിയ പ്രതിരോധ കമ്പനികള്‍.
#MilitaryPower #PMModi #Defencenews
#MilitaryPower #PMModi #Defencenews

Kerala Political newsMalayalam breaking newsKerala news