Covid pandemic has had a significant impact on the number of registered crimes; Crime Records Bureau

Share this & earn $10
Published at : October 25, 2021

2020ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ മഹാമാരിയായ കൊവിഡ് കാര്യമായ സ്വാധീനം ചെലുത്തിയതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് .
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും 2020ല്‍ മോഷണം, കവര്‍ച്ച, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം തുടങ്ങിയ പരമ്ബരാഗത കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് വരുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപോര്‍ട്ടായ 'ക്രൈം ഇന്‍ ഇന്ത്യ 2020' അനുസരിച്ച് മൊത്തം 66,01,285 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഇതില്‍ 42,54,356 ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും പത്യേക പ്രാദേശിക നിയമങ്ങള്‍ അനുസരിച്ച് 23,46,929 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

#keralacovid #keralacovidupdates #keralaKaumudinews Covid pandemic has had a significant impact on the number of registered crimes; Crime Records Bureau
Kerala Political newsMalayalam breaking newsKerala news