Uttar Pradesh Doctors removed morethan 2 kg of hair from the stomach of a minor girl | KeralaKaumudi
Published at : September 09, 2021
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടുകിലോയിലധികം മുടി. ലഖ്നോവിെല ബല്‍റാംപുര്‍ ആശുപത്രിയിലാണ് സംഭവം.
രണ്ടുവര്‍ഷമായി പെണ്‍കുട്ടിക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. കൂടാതെ ശരീരഭാരം ക്രമാതീതമായി കുറയുകയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമുണ്ടായിരുന്നു. മുടികൊഴിച്ചിലായിരുന്നു പെണ്‍കുട്ടിയെ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്നം.
പത്തുദിവസം മുമ്ബ് കുട്ടിക്ക് കടുത്ത വയറുവേദനയും ഛര്‍ദിയും ആരംഭിക്കുകയായിരുന്നു. ഇതോടെ ബല്‍റാംപുരിലെ ആശുപത്രിയിലെത്തിച്ചു. സര്‍ജന്‍ ഡോ. എസ്.ആര്‍. സംദാറിന്‍റെ നേതൃത്വത്തില്‍ കുട്ടിയെ വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
അല്‍ട്രാസൗണ്ട് പരിേശാധനയില്‍ കുട്ടിയുടെ വയറ്റില്‍ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സി.ടി സ്കാനിന് വിധേയമാക്കിയപ്പോഴും വയറ്റില്‍ പന്തിന്‍റെ വലിപ്പത്തില്‍ മുഴ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ എന്‍ഡോസ്കോപിക്ക് വിധേയമാക്കുകയായിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ മുടിയാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു.
20 സെന്‍റിമീറ്റര്‍ വീതിയില്‍ രണ്ടു കിലോയിലധികം തൂക്കമായിരുന്നു മുടിക്ക്. പിന്നീട് രണ്ടുമണിക്കൂറോളം നീണ്ട ശസ്ക്രിയയിലൂടെ മുടി ഡോക്ടര്‍മാര്‍ പുറെത്തടുത്തു. പെണ്‍കുട്ടിക്ക് അപൂര്‍വരോഗമാണെന്നും ജനിച്ചപ്പോള്‍ മുതലുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമാണ് ഇതിന് കാരണമെന്നും ഡേക്ടര്‍മാര്‍ പറഞ്ഞു.
വര്‍ഷങ്ങളോളം പെണ്‍കുട്ടി കഴിച്ച മുടി വയറ്റില്‍ ഒരു കെട്ടായി മാറിയിരുന്നു. പെണ്‍കുട്ടിയുടെ ആമാശയത്തില്‍നിന്ന് ചെറുകുടലിലേക്കുന്ന വഴിയും ഇതോടെ തടസപ്പെട്ടു. ഇതോടെയാണ് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവെപ്പട്ട് തുടങ്ങിയത്. 32 കിലോയിലേക്ക് പെണ്‍കുട്ടിയുടെ ഭാരം കുറയാനും ഇത് ഇടയാക്കി. ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുക്കുകയല്ലാതെ മറ്റു ചികിത്സകളിലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
#HairRemovedfromStomach #HaironStomach #KeralaKaumudinews

Kerala Political newsMalayalam breaking newsKerala news